Connect with us

Kerala

ശബരിമല: മലകയറ്റത്തിനിടെ തീര്‍ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞുവീണ് മരിച്ചു

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ (20) കൊല്ലം ചെപ്ര സ്വദേശി ഗോപകുമാര്‍ (60) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ശബരിമല | സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെ തീര്‍ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താത്ക്കാലിക ദേവസ്വം ഗാര്‍ഡും കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ (20) കൊല്ലം ചെപ്ര സ്വദേശി ഗോപകുമാര്‍ (60) എന്നിവരാണ് മരിച്ചത്.

പ്രജ്വല്‍ ഷെഡ് നമ്പര്‍ അഞ്ചില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മരക്കൂട്ടത്ത് താല്‍കാലിക ദേവസ്വം ഗാര്‍ഡായി ജോലിചെയ്യുന്ന ഗോപകുമാര്‍ ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest