Connect with us

Uae

എസ് എ കപ്പ് ഫുട്ബാള്‍ ഡിസംബര്‍ മൂന്നിന്

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മര്‍ഹൂം എസ് എ പുതിയ വളപ്പിന്റെ നാമധേയത്തിലാണ് ടൂര്‍ണമെന്റ്.

Published

|

Last Updated

അബൂദബി | യു എ ഇയുടെ 51ാം ദേശീയ ദിനത്തോടനുബന്ധിച്ച് അബൂദബി ഐ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മര്‍ഹൂം എസ് എ പുതിയ വളപ്പിന്റെ നാമധേയത്തിലാണ് ടൂര്‍ണമെന്റ്.

ഡിസംബര്‍ മൂന്നിന് അബൂദബി മദീനത്ത് സായിദിലുള്ള സമ്മിറ്റ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുക. യു എ ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. ടൂര്‍ണമെന്റിന്റെ ലൈവ് ഫിക്‌സ്ചര്‍ പ്രകാശനം ലുലു ഗ്രൂപ്പ് പി ആര്‍ ഒ. പി എ അഷ്റഫ്, മീറ്റ് മാര്‍ട്ട് എം ഡി. ഷഫീഖ്, സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .

ഐ എം സി സി അബൂദബി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കളനാട് അധ്യക്ഷത വഹിച്ചു. ഹാരിസ്, അഷ്റഫ് പള്ളിപ്പുഴ, സമീര്‍ ശ്രീകണ്ഠപുരം, റഔഫ് റാഷിദ്, നജീബ് പ്രസംഗിച്ചു. നബീല്‍ അഹ്മദ് സ്വാഗതവും അഷ്റഫ് പൂച്ചക്കാട് നന്ദിയും പറഞ്ഞു.