Connect with us

International

യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നാല് ദിവസത്തേക്ക് റഷ്യ നിര്‍ത്തി

ഗ്യാസ് പൈപ്പ്‌ലൈന്‍ അറ്റകുറ്റപണിക്കെന്ന് വിശദീകരണം; നടപടി നീട്ടുമോയെന്ന ആശങ്കയില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍

Published

|

Last Updated

മോസ്‌കോ| യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നാല് ദിവസത്തേക്ക് റഷ്യ നിര്‍ത്തിവെച്ചു. നോര്‍ഡ് സ്ട്രീം-1 പൈപ് ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണമാണ് ഇന്ന് മുതല്‍ അടുത്തമാസ മൂന്ന് വരെ നിര്‍ത്തിവച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച യൂറോപ്യന്‍ ഗ്യാസ് ഓപറേറ്റര്‍ നെറ്റ്വര്‍ക്ക്, ബുധനാഴ്ച രാവിലെ മുതല്‍ ഗ്യാസ് എത്തുന്നില്ലെന്നും വ്യക്തമാക്കി.

അറ്റകുറ്റപ്പണികള്‍ക്കായി നാല് ദിവസത്തേക്ക് ഡെലിവറി നിര്‍ത്തുമെന്ന് റഷ്യന്‍ ഊര്‍ജ ഭീമനായ ഗ്യാസ്‌പ്രോം പറഞ്ഞിരുന്നു. യുക്രയ്ന്‍ ആക്രമിച്ചതിന് ശേഷം പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് പ്രതികാരമായി റഷ്യ നടപടി നീട്ടുമോയെന്ന ആശങ്ക യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്.