Kerala
ഭരണം നശിപ്പിച്ചു; മുഖ്യമന്ത്രിയെ കുഴിബോംബ് വെച്ച് കൊലപ്പടുത്തുമെന്ന് ഭീഷണിക്കത്ത്
എറണാകുളം എഡിഎം ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്; തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തൃക്കാക്കര | മുഖ്യമന്ത്രി പിണറായി വിജയനെ കുഴിബോംബ് വെച്ച് കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി കത്ത്. എറണാകുളം എഡിഎം ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കത്ത് എഡിഎം തൃക്കാക്കര പോലിസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് ലഭിക്കുന്നത്.
---- facebook comment plugin here -----