Connect with us

Organisation

രിസാല സ്റ്റഡി സര്‍ക്കിള്‍-കലാലയം സാംസ്‌കാരിക വേദി റിപബ്ലിക്ക് ദിനം ആഘോഷിച്ചു

റെസ് പബ്ലിക്കാ എന്ന പേരിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടത്തിയത്.

Published

|

Last Updated

അല്‍ അഹ്സ | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അല്‍ അഹ്‌സയില്‍ റിപബ്ലിക്ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

റെസ് പബ്ലിക്കാ എന്ന പേരിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടത്തിയത്. സോണ്‍ ജനറല്‍ സെക്രട്ടറി അബുത്വാഹിര്‍ ചെറുമുക്കിന്റെ അധ്യക്ഷതയില്‍ ഒ ഐ സി സി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ നിര്‍മിതിയും നിര്‍വഹണവും എന്ന വിഷയത്തില്‍ അശ്‌റഫ് ആമയൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല സഖാഫി വിളത്തൂര്‍, സഹീര്‍ ആലുവ, ശാഹുല്‍ തൃശൂര്‍, നവാസ് കൊല്ലം, ഫൈസല്‍ ഉള്ളണം, റഫീഖ് പള്ളപ്പാടി, ഫിര്‍ഷാദ് തുവ്വക്കാട്, ഹാഫിസ് ബാവ സംബന്ധിച്ചു. ഉനൈസ് എര്‍മാളം സ്വാഗതവും സുഹൈല്‍ ജൗഹരി നന്ദിയും പറഞ്ഞു.