Connect with us

Kerala

ഒ ബി സി മോര്‍ച്ച മുൻ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേർന്നു

കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി തൃശൂർ ജില്ലാ നേതൃത്വത്തിന് നേരെ വിമർശമുന്നയിച്ചതിന് പിന്നാലെയാണ് ഋഷി പൽപ്പുവിനെ പുറത്താക്കിയത്. 

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പിയില്‍ നിന്നും രാജിവെച്ച ഒ ബി സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേർന്നു. ഡോ. പൽപ്പു ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് കെ സുധാകരനും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഋഷി പൽപ്പു കോൺഗ്രസിന്റെ പ്രാഥമികാംഗത്വം സ്വീകരിച്ചത്.

കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി തൃശൂർ ജില്ലാ നേതൃത്വത്തിന് നേരെ വിമർശമുന്നയിച്ചതിന് പിന്നാലെയാണ് ഋഷി പൽപ്പുവിനെ പുറത്താക്കിയത്. കുഴൽപ്പണ വിവാദത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം തന്നെ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ബി ജെ പി തൃശൂർ ജില്ലാ കമ്മിറ്റിയെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക് പോസ്റ്റിട്ടതിനായിരുന്നു വിശദീകരണം പോലും ചോദിക്കാതെ ഋഷി പൽപ്പുവിനെതിരെ നടപടിയെടുത്തത്.