Connect with us

Eduline

മിലിട്ടറി സ്കൂളിൽ പഠിക്കാം

ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം

Published

|

Last Updated

റാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർ ഐ എം സി) 2027 ജൂലൈ ടേമിലേക്കുള്ള എട്ടാംക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ്സ് മുതൽ 12ാം ക്ലാസ്സ് വരെയുള്ള സി ബി എസ് ഇ പാഠ്യപദ്ധതി പിന്തുടരുന്ന റസിഡൻഷ്യൽ സൈനികവിദ്യാഭ്യാസ സ്ഥാപനമാണ് ആർ ഐ എം സി. നാഷനൽ ഡിഫൻസ് അക്കാദമി (എൻ ഡി എ), ഇന്ത്യൻ നേവൽ അക്കാദമി എന്നിവയിലേക്കുള്ള ഫീഡർ സ്ഥാപനമായാണ് ഇത് പ്രവർത്തിക്കുന്നത്. ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ആണ് പ്രവേശനപ്പരീക്ഷ നടത്തുന്നത്.

യോഗ്യത

നിലവിൽ ഏഴാംക്ലാസ്സിൽ പഠിക്കുന്നവർക്കോ ഏഴാംക്ലാസ്സ് പാസ്സായവർക്കോ അപേക്ഷിക്കാം. 2013 ജൂലൈ രണ്ടിനും 2015 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത (രണ്ട് തീയതികളും ഉൾപ്പെടെ). ആൺകുട്ടികൾക്ക് സംസ്ഥാനാടിസ്ഥാനത്തിലും പെൺകുട്ടികൾക്ക് അഖിലേന്ത്യാ മെറിറ്റ് പട്ടികയിൽ നിന്ന് അഞ്ച് മേഖലകളായി തിരിച്ചുമാണ് സീറ്റ് വിന്യാസം (കേരളം ദക്ഷിണമേഖലയിലാണ്).

ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് exams.nta.nic.in/RIMCEE സന്ദർശിക്കുക. 500 രൂപ പിഴയോടെ ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഒന്പത് മുതൽ 11 വരെ അപേക്ഷിക്കാം.
ഡിസംബർ ആറിനാണ് എഴുത്തുപരീക്ഷ. ഫലപ്രഖ്യാപനം ഫെബ്രുവരി 20ന് നടക്കും. വൈവാ വോസി 2027 ഏപ്രിലോടെ നടക്കും.
കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ടാകും.

ജനറൽ/ഒ ബി സി-എൻ സി എൽ വിഭാഗക്കാർക്ക് 1,000 ഉം എസ് സി/എസ് ടി വിഭാഗക്കാർക്ക് 750 രൂപയുമാണ് അപേക്ഷാഫീസ്

ആവശ്യമായ രേഖകൾ

ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, എസ്‌സി/എസ് ടി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഇടത് കൈവിരലടയാളം, നിലവിലെ സ്‌കൂളിലെ പ്രിൻസിപ്പൽ നൽകുന്ന പഠനസാക്ഷ്യപത്രം, സർക്കാർ തിരിച്ചറിയൽ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം.
സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ അപേക്ഷാഫോമുമായി കൃത്യമായി പൊരുത്തപ്പെടണം.

Content Highlights:
Rashtriya Indian Military College in Dehradun invites applications for Class 8 admission for the July 2027 term. The entrance exam is conducted by NTA for students studying in or passed Class 7. Eligible candidates can submit their online applications before the deadline of September 30.