Connect with us

Kerala

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ എ ബി വി പി അതിക്രമമെന്ന്; നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് എസ് എഫ് ഐ

സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം വര്‍ധിച്ചുവരുന്നതായും സംഘടന.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ എസ് എഫ് ഐ വിദ്യാര്‍ഥിനികള്‍ക്കു നേരെ എ ബി വി പിക്കാര്‍ അതിക്രമം നടത്തുന്നതായി സംഘടനയുടെ ആരോപണം. സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം വര്‍ധിച്ചുവരുന്നതായും സംഘടന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ എസ് എഫ് ഐ നാളെ വൈകിട്ട് മൂന്നിന് വാര്‍ത്താസമ്മേളനം വിളിച്ചു. ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലാണ് വാര്‍ത്താസമ്മേളനം നടത്തുക.

ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ സര്‍വകലാശാലക്ക് കീഴിലെ അഞ്ചിലധികം കോളജുകളില്‍ വനിതാ വിദ്യാര്‍ഥികള്‍ എ ബി വി പി അക്രമത്തിന് വിധേയരായതായി എസ് എഫ് ഐ അറിയിച്ചു.

എ ബി വി പിയുടെ കൈയേറ്റത്തിന് ഇരകളായ വിദ്യാര്‍ഥിനികള്‍ തന്നെ മാധ്യമങ്ങളോട് അനുഭവങ്ങള്‍ പറയും. പി ജി ഡി എ വി കോളജിലെ നാദിയ, കിരോരി മാല്‍ കോളജ് വിദ്യാര്‍ഥിനിയും ഡല്‍ഹി സര്‍വകലാശാലാ ഐ സി സി പ്രതിനിധിയുമായ അനന്യ, അറബിന്ദോ കോളജിലെ മുന്‍ ഐ സി സി പ്രതിനിധി മെഹിന, ശ്യാംലാല്‍ കോളജില്‍ ആക്രമണം നേരിട്ട സിമ്രാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Content Highlights:
SFI has alleged that ABVP members assaulted female students in Delhi. To expose the details of the attack, the SFI leadership has convened a national press conference tomorrow. The incident has triggered widespread tension and political reactions across student organizations in Delhi.

 

---- facebook comment plugin here -----

Latest