Connect with us

Kerala

പെരിയാര്‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖല; കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും

ഡിസംബര്‍ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക

Published

|

Last Updated

പത്തനംതിട്ട \  പെരിയാര്‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും. 2024 ഡിസംബര്‍ 19, 20, 21 തീയതികളിലാണ് സംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തുക. ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിങ് കമ്മിറ്റി അംഗവും പ്രശ്സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസര്‍വ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

ഈ വിഷയങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് പ്രത്യേകം വിളിച്ചു ചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ ഒക്ടോബര്‍ 9ന് ചേര്‍ന്ന കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടവും ഈ വിഷയത്തില്‍ വനം വകുപ്പ് കാണിക്കുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലവുമാണെന്ന് വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest