Connect with us

Kerala

ടിക്കറ്റ് ചോദിച്ചതിലെ പക; ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

എറണാകുളം സ്വദേശിയായ ടി ടി ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്.

Published

|

Last Updated

തൃശൂര്‍ | ടി ടി ഇയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം സ്വദേശിയായ ടി ടി ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്.

ഒഡിഷ സ്വദേശി രജനികാന്താണ് പ്രതി. പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തൃശൂര്‍ വെളപ്പായയിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തിലാണ് ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ്സ് വെളപ്പായയില്‍ എത്തിയപ്പോഴാണ് കൃത്യം നടത്തിയത്.

---- facebook comment plugin here -----

Latest