Connect with us

Eduline

ആരോഗ്യ മേഖലകളിൽ ഗവേഷണം

അംഗീകൃത മെഡിക്കൽ കോളജ്, ആശുപത്രികൾ, സർവകലാശാലകൾ, ദേശീയ ലബോറട്ടറി, ഐ സി എം ആർ, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് റിസർച്ച് മേഖലകളിലെ ഗവേഷണങ്ങൾക്ക് ഫെലോഷിപ്പ് അനുവദിക്കുന്നതിന് നടത്തുന്ന യോഗ്യതാ പരീക്ഷ ഇപ്പോൾ എഴുതാം.

Published

|

Last Updated

ൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ബയോമെഡിക്കൽ, ആരോഗ്യ മേഖലകളിൽ ഗവേഷണത്തിനുള്ള ഡി എച്ച് ആർ ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റിന് (ഡി ഇ ആർ-ബി ആർ ഇ ടി) അപേക്ഷിക്കാം. അംഗീകൃത മെഡിക്കൽ കോളജ്, ആശുപത്രികൾ, സർവകലാശാലകൾ, ദേശീയ ലബോറട്ടറി, ഐ സി എം ആർ, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് റിസർച്ച് മേഖലകളിലെ ഗവേഷണങ്ങൾക്ക് ഫെലോഷിപ്പ് അനുവദിക്കുന്നതിന് നടത്തുന്ന യോഗ്യതാ പരീക്ഷയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന 250 പേർക്കാണ് പ്രവേശനം ലഭിക്കുക.

രണ്ട് കാറ്റഗറികളിലായാണ് ഗവേഷണത്തിന് അവസരം

1. യു ജി സി/ഐ എൻ ഐ: അംഗീകൃത സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ
2. ഐ സി എം ആർ: എ സി എസ് ഐ ആർ- ഐ സി എം ആറിന്റെ 27 സ്ഥാപനങ്ങൾ/ കേന്ദ്രങ്ങൾ (എ സി എസ് ഐ ആർ- ഐ സി എം ആർ ഫാക്കൽറ്റി ഓഫ് മെഡിക്കൽ റിസർച്ച് പിഎച്ച് ഡി രജിസ്ട്രേഷനോടെ)

യോഗ്യത

ലൈഫ് സയൻസ്, സുവോളജി, ബോട്ടണി, ബയോമെഡിക്കൽ സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജെനറ്റിക്‌സ്, ബയോടെക്‌നോളജി, ബയോ ഫിസിക്‌സ്, ബയോഇൻഫർമാറ്റിക്‌സ്, ഫോറൻസിക് സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മോളിക്യുലാർ ബയോളജിക്കൽ സയൻസ്, ഇക്കോളജി, ഇമ്മ്യൂണോളജി, ന്യൂറോസയൻസ്, വെറ്ററിനറി സയൻസ്, നഴ്സിംഗ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്. ഫാർമക്കോളജി, ഫാർമസ്യൂട്ടിക്കൽ സയൻസ്, പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക്ക് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെ എം എസ്‌സി/ തത്തുല്യ ബിരുദം (എം ടെക്/ എം ഫാർമ).

2025 ൽ യോഗ്യതാകോഴ്സിന്റെ അവസാന സെമസ്റ്റർ വർഷം പഠിക്കുന്നവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. പ്രായം 35 കവിയരുത്.

ഡി എച്ച് ആർ – ബി ആർ ഇ ടി പരീക്ഷ

ഡിസംബർ ഏഴിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കന്പ്യൂട്ടർ അധിഷ്ടിത പരീക്ഷയിൽ (സി ബി ടി) ആകെ 150 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മൂന്ന് സെഷനുകളിലായാണ് പരീക്ഷ. ഓരോ സെഷനും 50 ചോദ്യം വീതമുണ്ടാകും.
പരീക്ഷാകേന്ദ്രം

കേരളം ഉൾപ്പെടെ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണനാടിസ്ഥാനത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപേക്ഷ

എയിംസിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മറ്റന്നാൾ വൈകിട്ട് അഞ്ച് വരെ. തിരുത്തലിന് 24 മുതൽ 26 വരെ അവസരമുണ്ട്. ഡിസംബർ ഒന്ന് മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്കും സമർപ്പിക്കുന്നതിനും aiimsexams.ac.in സന്ദർശിക്കുക.

---- facebook comment plugin here -----

Latest