Connect with us

Qatar

റെസ് പബ്ലിക്ക: വിചാര സദസ്സ് ഖത്വറിലെ നാല് കേന്ദ്രങ്ങളിൽ

ഇന്ന് മുതൽ ഞായറാഴ്ച  വരെയുള്ള ദിവസങ്ങളിലായി വിചാര സദസ്സ് നടക്കും

Published

|

Last Updated

ദോഹ | ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ റെസ് പബ്ലിക്ക’ എന്ന ശീർഷകത്തിൽ 55 കേന്ദ്രങ്ങളിൽ വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു. അതിൻ്റെ ഭാഗമായി ഖത്വറിലെ മുഴുവൻ സോണുകളിലും ഇന്ന് മുതൽ ഞായറാഴ്ച  വരെയുള്ള ദിവസങ്ങളിലായി വിചാര സദസ്സ് നടക്കും.
ഭരണ ഘടന; നിർമിതിയും നിർവഹണവും, റിപ്പബ്ലിക്: പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയ അവതരണവും അതിനോട് പ്രതികരിച്ചുകൊണ്ടുള്ള അംഗങ്ങളുടെ ഇടപെടലുമാണ് റെസ് പബ്ലികയുടെ പ്രധാന ഉള്ളടക്കം.
പ്രവർത്തകരിൽ റിപ്പബ്ലിക് ചിന്തകളും അറിവനുഭവങ്ങളും സമ്മാനിക്കുന്ന പ്രത്യേക പരിപാടികൾ ഉൾക്കൊള്ളുന്നതാണ് റെസ് പബ്ലിക്ക.
ദോഹ, അസീസിയ, എയർപോർട്ട്, നോർത്ത് എന്നീ  സോൺ കേന്ദ്രങ്ങളിൽ  രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുല്ല പൊയിൽ, ഷംസീർ അരിക്കുളം, മുഹമ്മദലി വാണിമേൽ, ബഷീർ തുവാരിക്കൽ എന്നിവർ ഉദ്ഘാടനം നിർവഹിക്കും.

Latest