Connect with us

CRICKET

ഇന്ത്യക്ക് റെക്കോര്‍ഡ് ജയം ; ഇംഗ്ലണ്ടിനെ 434 റണ്‍സിന് തകര്‍ത്തു

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.

Published

|

Last Updated

രാജ്‌കോട്ട് | മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 434 റണ്‍സിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ 556 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാല്‍ 122 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 33 റണ്‍സ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.

രവീന്ദ്ര ജഡേജ അഞ്ചും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് നേടി. യശസ്വി ജയ്സ്വാള്‍ പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി.തന്റെ അരങ്ങേറ്റത്തില്‍ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. 236 പന്തില്‍ 12 സിക്സും 14 ഫോറും ഉള്‍പ്പടെ ജയ്സ്വാള്‍ 214 റണ്‍സ് അടിച്ചെടുത്തു.
72 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് സര്‍ഫറാസ് പുറത്താവാതെ നിന്നു.

---- facebook comment plugin here -----

Latest