Connect with us

Techno

ഇന്ത്യയില്‍ അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ച് റിയല്‍മി

റിയല്‍മി 8, റിയല്‍മി 8 5ജി, റിയല്‍മി സി11(2021), റിയല്‍മി സി21, റിയല്‍മി സി25എസ് എന്നിവയ്ക്ക് 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുകയാണ് റിയല്‍മി. അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്. റിയല്‍മി 8, റിയല്‍മി 8 5ജി, റിയല്‍മി സി11 (2021), റിയല്‍മി സി21, റിയല്‍മി സി25എസ് എന്നിവയ്ക്ക് 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. റിയല്‍മി സി21 (2021) സ്മാര്‍ട്ട്‌ഫോണിന് 300 രൂപയും റിയല്‍മി സി21, റിയല്‍മി സി25 എന്നിവയ്ക്ക് 500 രൂപ വീതവുമാണ് വര്‍ധനവ്. റിയല്‍മി 8, റിയല്‍മി 8 5ജി എന്നിവയ്ക്ക് 1,500 രൂപയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില, ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ വെബ്‌സൈറ്റ് എന്നിവയില്‍ കൊടുത്തിട്ടുണ്ട്.

റിയല്‍മി 8ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോള്‍ 15,999 രൂപയാണ് ഇനിമുതല്‍ ഉപയോക്താവ് നല്‍കേണ്ടത്. 14,499 രൂപയായിരുന്നു ഈ ഡിവൈസിന്റെ വില. റിയല്‍മി 8ന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വിലയും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. 15,499 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസിന് ഇപ്പോള്‍ 16,999 രൂപയാണ് വില. റിയല്‍മി 8ന്റെ ഹൈ എന്‍ഡ് മോഡലായ 8ജിബി റാം, 128ജിബി സ്റ്റോറേജുള്ള മോഡലിന് നേരത്തെ 16,499 രൂപയായിരുന്നു വില. ഇപ്പോള്‍ 17,999 രൂപയാണ്.

റിയല്‍മി 8ന് സമാനമായി റിയല്‍മി 8 5ജിക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍പ് 13,999 രൂപ വിലയുണ്ടായിരുന്ന 4ജിബി റാം, 64 ജിബി സ്റ്റോറേജുള്ള മോഡലിന് ഇപ്പോള്‍ 15,499 രൂപയാണ് വില. റിയല്‍മി 8 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള മോഡലിന് 14,999 രൂപയായിരുന്നു വില. ഇപ്പേള്‍ ഇതിന് 16,499 രൂപയാണ്. 8 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള മോഡലിന് 16,999 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ ഡിവൈസിന് 18,499 രൂപയാണ് വില വരുന്നത്. 1,500 രൂപയുടെ വര്‍ധനവാണ് ഡിവൈസിന് ലഭിച്ചിരിക്കുന്നത്.

റിയല്‍മി സി11 (2021) സ്മാര്‍ട്ട്‌ഫോണിനും കമ്പനി വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 2ജിബി റാം, 32ജിബി സ്റ്റോറേജുള്ള വേരിയന്റിന് 7,299 രൂപയാണ് വില. നേരത്തെ ഈ ഡിവൈസ് 6,999 രൂപയ്ക്ക് ലഭ്യമായിരുന്നു. 4 ജിബി റാം, 64 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 8,499 രൂപ വിലയായിരുന്നു. ഈ ഡിവൈസിന് ഇപ്പോള്‍ 8,799 രൂപയാണ്. ഈ രണ്ട് വേരിയന്റുകള്‍ക്കും 300 രൂപ വീതമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

റിയല്‍മി സി21, റിയല്‍മി സി25എസ് എന്നിവയ്ക്ക് 500 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിയല്‍മി സി21 സ്മാര്‍ട്ട്‌ഫോണിന്റെ 3ജിബി റാം, 32ജിബി സ്റ്റോറേജുള്ള മോഡലിന് 8,499 രൂപയായിരുന്നു വില. ഈ ഡിവൈസിന് ഇപ്പോള്‍ 8,999 രൂപയാണ്. 4ജിബി റാം, 64ജിബി സ്റ്റോറേജുള്ള മോഡലിന് നേരത്തെ 9,499 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ ഡിവൈസിന്റെ വില 9,999 രൂപയാണ്. റിയല്‍മി സി25എസ് സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാം, 64ജിബി സ്റ്റോറേജുള്ള മോഡലിന് 10,499 രൂപയായിരുന്നു വില. ഇപ്പോള്‍ 10,999 രൂപയാണ് മോഡലിന്റെ വില. ഡിവൈസിന്റെ 4ജിബി റാം, 128ജിബി സ്റ്റോറേജുള്ള വേരിയന്റിന് 11,499 രൂപ വിലയുണ്ടായിരുന്നു. ഇപ്പോള്‍ ഡിവൈസിന് 11,999 രൂപയാണ് വില നല്‍കിയിരിക്കുന്നത്.

 

 

Latest