Connect with us

Kerala

ബലാത്സംഗ കേസ്: പ്രതിയായ മുന്‍ സി ഐ തൂങ്ങിമരിച്ച നിലയില്‍

നെടുമങ്ങാട് സ്വദേശിയായ മുന്‍ സി ഐ. സൈജുവിനെയാണ് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി  | രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയായ പോലീസുകാരന്‍ മരിച്ച നിലയില്‍. നെടുമങ്ങാട് സ്വദേശിയായ മുന്‍ സി ഐ. സൈജുവിനെയാണ് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബലാത്സംഗ കേസില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സൈജു ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിന് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയിന്‍കീഴ് സി ഐയായിരിക്കെയാണ് സൈജുവിനെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഒരു പരാതി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജി ഡി രജിസ്റ്ററില്‍ സൈജോ കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Latest