Connect with us

From the print

മഅ്ദിൻ അക്കാദമിയുടെ വളർച്ച അതിശയിപ്പിക്കുന്നത്: ആഭ്യന്തര മന്ത്രി

ഓപറേഷൻ തൂഫാൻ: മഅ്ദിൻ മിംഹാറിൽ 50 പേർക്ക് സൗജന്യ ചികിത്സ

Published

|

Last Updated

മലപ്പുറം | മഅ്ദിൻ അക്കാദമിയുടെയും ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങളുടെയും വളർച്ച ഏറെ അതിശയിപ്പിക്കുന്നുവെന്നും തങ്ങളുമായും സ്ഥാപനവുമായും ഏറെ അടുത്ത ആത്മബന്ധമാണ് തനിക്കുള്ളതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഖലീൽ തങ്ങളുടെ മാതാവിന്റെ വിയോഗത്തിൽ അനുശോചനമറിയിക്കുന്നതിന് മഅ്ദിൻ അക്കാദമിയിൽ എത്തിയതായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുഖ്യധാരയിൽ തിളങ്ങിനിൽക്കുന്ന അഞ്ച് പണ്ഡിതരെ വളർത്തിയെടുക്കാനും അവരുടെ സേവനങ്ങൾ നേരിൽ കാണാനും കഴിഞ്ഞത് ബുഖാരി തങ്ങളുടെ മാതാവ് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിൽ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മഅ്ദിൻ മെന്റൽ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററി(മിംഹാർ)ന്റെ ആന്റി ഡ്രഗ് ഇനിഷ്യേറ്റീവിന് മന്ത്രി തുടക്കം കുറിച്ചു. ലഹരിമുക്തി ആഗ്രഹിക്കുന്ന, ആഭ്യന്തര മന്ത്രി നിർദേശിക്കുന്ന 50 പേർക്ക് മിംഹാർ വഴി സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ഖലീൽ ബുഖാരി തങ്ങളെ “തൂഫാൻ വാരിയർ’ ബാഡ്ജ് അണിയിച്ച് ആദരിച്ചു. ഓപറേഷൻ തൂഫാൻ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും ആഭ്യന്തര മന്ത്രി കേരളീയർക്ക് അഭിമാനമാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

മഅ്ദിൻ അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുർറഹ്്മാൻ അൽ ബുഖാരി, സയ്യിദ് അഹ്്മദുൽ കബീർ അൽ ബുഖാരി, വി എസ് ജോയ് എം എൽ എ, പി ടി അജയ്‌മോഹൻ, മഅ്ദിൻ ഗ്ലോബൽ റിലേഷൻസ് ഡയറക്ടർ ഉമർ മേൽമുറി സംസാരിച്ചു.

Content Highlights: Ramesh Chennithala visited Maadin Academy in Malappuram to express condolences on the demise of Sayyid Khaleel Bukhari’s mother. He launched MIMHAR anti drug initiative offering free treatment for fifty people under Operation Toofan. Khaleel Bukhari honoured Chennithala as a Toofan Warrior.

---- facebook comment plugin here -----

Latest