Connect with us

Kerala

കായിക മേളകള്‍ പോലീസ് സേനയെ ഊര്‍ജസ്വലമാക്കും: രമേശ് ചെന്നിത്തല

47-ാമത് കേരള പോലീസ് സ്‌റ്റേറ്റ് അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | പോലീസ് സേനയുടെ കരുത്തും കാര്യക്ഷമതയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്നതില്‍ പോലീസ് കായിക മേളകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദേശീയ അന്തര്‍ദേശീയ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 47-ാമത് കേരള പോലീസ് സ്‌റ്റേറ്റ് അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പോലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന മികച്ച കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് സംസ്ഥാന പോലീസ് അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റ്.

പോലീസ് സേനയുടെ ശാരീരികവും മാനസികവുമായ കാര്യക്ഷമതയാണ് സംസ്ഥാന സുരക്ഷയുടെയും സമാധാനത്തിന്റെയും അടിത്തറ. അതിനാല്‍ കായിക മത്സരങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് പോലീസ് കായികതാരങ്ങളോട് ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരെ കൊടുങ്കാറ്റായി മാറിയ ഓപറേഷന്‍ തൂഫാന്റെ പശ്ചാത്തലത്തില്‍ ‘യെസ് ടു സ്‌പോര്‍ട്‌സ്, നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശമുള്‍ക്കൊണ്ടാണ് ഇത്തവണത്തെ സംസ്ഥാന പോലീസ് കായിക മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികമേളയുടെ ഭാഗമായി കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ദീപശിഖ ആഭ്യന്തര മന്ത്രി ഏറ്റുവാങ്ങി. ഇതിനു ശേഷം നടന്ന 41 യൂനിറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് പോലീസ് കായികമേളക്ക് തുടക്കമായത്.

മാര്‍ച്ച്പാസ്റ്റിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ സ്വാഗതമാശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഡി ജി പിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം, ആംഡ് പോലീസ് ബറ്റാലിയന്‍ എ ഡി ജി പി. ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് എ ഡി ജി പി. ദിനേന്ദ്ര കശ്യപ്, ക്രമസമാധാന വിഭാഗം എ ഡി ജി പി. പി വിജയന്‍, സംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ ജിയുമായ ഹര്‍ഷിത അത്തലൂരി, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ ജി. എസ് അജീത ബീഗം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Content Highlights:
Former Minister Ramesh Chennithala emphasized that participating in sports meets revitalizes the energy and efficiency of the police force. He was speaking at the inauguration of the regional police sports event. He highlighted the importance of physical fitness and camaraderie among officers.

 

Latest