Connect with us

National

രാജസ്ഥാനില്‍ ഇന്ധനനികുതി കുറക്കില്ല, കേന്ദ്രം വീണ്ടും എക്‌സൈസ് തീരുവ കുറയ്ക്കണം: അശോക് ഗെലോട്ട്

കേരളത്തില്‍ വാറ്റ് കുറക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെലോട്ടിന്റെ പ്രതികരണം.

Published

|

Last Updated

ജയ്പുര്‍| സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ടെന്ന് അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്രം ഇനിയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും എക്‌സൈസ് തീരുവ കുറക്കണം. ഇപ്പോഴും എക്‌സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി.

കേരളത്തില്‍ വാറ്റ് കുറക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെലോട്ടിന്റെ പ്രതികരണം. കേന്ദ്ര തീരുമാനം തിരിച്ചടി ഭയന്ന് മാത്രമാണെന്നും ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചു.

 

Latest