Connect with us

National

സ്‌കൂള്‍ കുട്ടികള്‍ക്ക് പത്രവായന നിര്‍ബന്ധമാക്കി രാജസ്ഥാന്‍

ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ഈ ചുമതല ഏല്‍പ്പിക്കുക

Published

|

Last Updated

ന്യൂഡല്‍ഹി| കുട്ടികളുടെ വായനശീലവും ഭാഷാ നൈപുണ്യവും മെച്ചപ്പെടുത്താന്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കി രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ്. ഓരോ ദിവസവും സ്‌കൂള്‍ അസംബ്ലി നടക്കുമ്പോള്‍ കായിക വാര്‍ത്തകള്‍ ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കാനായി 10 മിനിറ്റ് സമയം മാറ്റിവെക്കും. പത്രങ്ങളിലെ മുഖപ്രസംഗങ്ങളും വായിക്കും.

ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ഈ ചുമതല ഏല്‍പ്പിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ദിവസവും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രണ്ട് പത്രങ്ങളെങ്കിലും വരുത്തണമെന്നാണ് നിര്‍ദേശം.

Latest