Connect with us

Flight services delayed

യു എ ഇയില്‍ മഴ ശമിച്ചെങ്കിലും കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകി

ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല

Published

|

Last Updated

കൊച്ചി | യു എ ഇയില്‍ മഴയ്ക്ക് ശമനമായെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടില്ല. നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു.

ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രാത്രി 10.20ന് നിശ്ചയിച്ചിരുന്ന സ്‌പൈസ് ജെറ്റ് വിമാനവും വൈകുകയാണ്. ഈ വിമാനം 12.15ന് പുറപ്പെട്ടേക്കാം.

രാവിലെ 10.30നുള്ള ദുബായ് എമിറേറ്റ്‌സ് വിമാനം ഉച്ചയ്ക്ക് 12.30ന് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കോഴിക്കോട് നിന്ന് ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.