Connect with us

Kerala

രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറത്ത് ; ഏറനാട്, നിലമ്പൂര്‍,വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ റോഡ് ഷോ

രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും

Published

|

Last Updated

മലപ്പുറം | രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയില്‍ റോഡ് ഷോ നടത്തും. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. രാഹുല്‍ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും.

കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിലെ റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. തിങ്കളാഴ്ച വയനാട്ടിലും കോഴിക്കോടും രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു.