Connect with us

Kerala

മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ കേസെടുത്തു

ഡി ജി പിക്ക് ലഭിച്ച പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. ഡി ജി പിക്ക് ലഭിച്ച പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്.

ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയാണ് പരാതി നല്‍കിയിരുന്നത്. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്നായിരുന്നു തിയോഡേഷ്യസിന്റെ പ്രസ്താവന. ഡി ജി പിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണര്‍ വിഴിഞ്ഞം പോലീസിന് കൈമാറും.