Connect with us

Kerala

'മന്ത്രിസഭയില്‍ ചേരണമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; രാഷ്ട്രീയത്തില്‍ ലാഭ നഷ്ടങ്ങളുണ്ടാകും'

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രിസഭയില്‍ ചേരണമോയെന്ന കാര്യത്തില്‍ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മന്ത്രിസഭയില്‍ ചേരണോ വേണ്ടയോ എന്നുള്ള സംശയം മനസിലുണ്ടായിരുന്നു. പാര്‍ട്ടിയോട് കൂറുള്ള ആളുകള്‍, താത്പര്യമുള്ളവരൊക്കെ എന്നോട് നിര്‍ദേശിച്ചു, ചേരണം എന്ന്. പ്രിയപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയും അതുതന്നെയാണ് പറഞ്ഞത്. പാര്‍ട്ടിക്കെതിരായി ഒരു ശബ്ദവും ഒരുകാലത്തും പറയാത്ത ആളാണ്. രാഷ്ട്രീയത്തില്‍ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും. പക്ഷെ നമ്മള്‍ക്ക് വലുത് നമ്മെ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്, യുഡിഎഫാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

 

Latest