Connect with us

Meelad

അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം

കഴിഞ്ഞ ഒരു ദശകമായി അല്‍ ഇഹ്‌സാന്റെ നേതൃത്വത്തില്‍ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്

Published

|

Last Updated

ലണ്ടന്‍ | പ്രവാചകന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടത്തപ്പെടുന്ന അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകമായി അല്‍ ഇഹ്‌സാന്റെ നേതൃത്വത്തില്‍ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോക മുസ്ലിംകള്‍ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേല്‍ക്കുന്നത്.

ഈസ്റ്റ് ലണ്ടനിലെ സ്റ്റാര്‍ട്ട് ഫോര്‍ഡില്‍ സംഘടിപ്പിക്കപ്പെട്ട അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനം വിദ്യാര്‍ത്ഥികളുടെ മത്സര കലാപരിപാടികള്‍, പ്രകീര്‍ത്തന കാവ്യ സദസ്സുകള്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായി.

പരിപാടിയില്‍ മുഹമ്മദ് മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകന്‍ കരുണ ചെയ്യുവാനായിട്ടാണ് ലോകത്ത് നിയോഗിക്കപ്പെട്ടത്. മുഴുവന്‍ സൃഷ്ടി ജാലങ്ങളോടും സ്‌നേഹത്തോടെയും അനുകമ്പയോടെയുമാണ് അവര്‍ വര്‍ത്തിച്ചത്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചെയ്യുക എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോട് കരുണ ചെയ്യുമെന്ന പ്രവാചക പ്രഖ്യാപനം ആധുനിക സമൂഹം അനുവര്‍ത്തിക്കേണ്ട സര്‍വ ലൗകിക പ്രഖ്യാപനമാണെന്നു മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ആശംസകളര്‍പ്പിച്ചു ഇസ്മായില്‍ നൂറാനി, അര്ഷഖ് നൂറാനി, ഖാരി അബ്ദുല്‍ അസീസ്, എഞ്ചിനീയര്‍ ശാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest