Connect with us

Kerala

കാക്കനാട് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പോക്‌സോ, ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു

Published

|

Last Updated

കൊച്ചി  | കാക്കനാട് ജില്ലാ ജയിലിനകത്ത് തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോക്‌സോ, ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീന്‍ (19) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്കാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പമേട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നവീന്‍ ശിക്ഷിക്കപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

 

Latest