Connect with us

Kuwait

കുവൈത്തില്‍ ഒമിക്രോണ്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രധാന മന്ത്രി ശൈഖ് സബാഹ്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ വൈറസ് ഇത് വരെ കണ്ടെത്തുകയോ ഏതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വ്യക്തമാക്കി. ‘ രാജ്യത്തെ ആരോഗ്യ സ്ഥിതി ആശ്വാസകരമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കുവൈത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തത്സമയ ഷൂട്ടിംഗ് പരിപാടിയില്‍ സംസാരിക്കവേ പ്രധാന മന്ത്രി വ്യക്തമാക്കി.

കുവൈത്ത് സേനയുടെ ആറാം ബ്രിഗേഡ് ക്യാമ്പിലെ സജ്ജീകരണങ്ങളും പ്രധാന മന്ത്രി സന്ദര്‍ശിച്ചു. പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Latest