Connect with us

Health

പ്രിയമേറും മഖാനയെ കുറിച്ച് അറിയാം ...

സ്നാക്സ് എന്തെങ്കിലും കഴിക്കണം എന്ന് തോന്നുമ്പോൾ ലെയ്സിനും മറ്റുചിപ്സുകൾക്കും പകരം ഇനി മഖാനയെ കുറിച്ച് ആലോചിച്ചോളൂ.

Published

|

Last Updated

ട്സ് കടകളിലും മിക്സഡ് ഫ്രൂട്ട് കടകളിലും  നമ്മൾ സാധാരണയായി ഇപ്പോൾ കാണുന്ന ഒരു സാധനമാണ് മഖാന എന്നത് . എന്നാൽ എന്താണ് മഖാന എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരം കടകളിൽ മാത്രമല്ല മാളുകളിലൊക്കെ ക്രഞ്ചി സൂപ്പർ ഫുഡ് ആയും ഇത് കഴിക്കാൻ കിട്ടുന്നുണ്ട്. ഫ്ലേവർ ചേർത്തും ഫ്ലേവർ ചേർക്കാതെയും ലഭിക്കുന്ന മഖാനക്ക് നിരവധി ഗുണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ?

ഫോക്സ് നട്ട് അല്ലെങ്കിൽ താമര വിത്ത് എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ഒരു ജനപ്രിയ ഭക്ഷണം കൂടിയായി തീർന്നിട്ടുണ്ട് മഖാന. പോഷകങ്ങളാൽ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോട്ടീനുകളാൽ സമ്പന്നമാണ്

പ്രോട്ടീനുകളാൽ സമ്പന്നമാണ് മഖാന. പ്രോട്ടീൻ മാത്രമല്ല കാർബോഹൈഡ്രേറ്റ് ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കൾ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കലോറി കുറവാണ്

പൂരക സാന്ദ്രമാണെങ്കിലും മഖാനിയിൽ കലോറിയുടെ അളവ് താരതമ്യേന കുറവാണ്. ഇത് ആരോഗ്യകരമായ ഒരു ലഘു ഭക്ഷണ ഓപ്ഷൻ ആക്കി ഇതിനെ മാറ്റുന്നു.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മഖാന

കോശങ്ങളുടെ നാശത്തിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് നിങ്ങളെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

മഖാനയിലെ ഫൈബറും പ്രോട്ടീനും വയർ നിറഞ്ഞതു പോലെ അനുഭവപ്പെടാനും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ഹൃദയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

മഖാനയിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ഇത് ഹൃദയാരോഗ്യമുള്ള ലഘുഭക്ഷണം ആക്കി മാറ്റുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

മഖാനയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും

 

ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങളുണ്ട് മഖാനയ്ക്ക്. അത് കൊണ്ട് തന്നെ സ്നാക്സ് എന്തെങ്കിലും കഴിക്കണം എന്ന് തോന്നുമ്പോൾ ലെയ്സിനും മറ്റുചിപ്സുകൾക്കും പകരം ഇനി മഖാനയെ കുറിച്ച് ആലോചിച്ചോളൂ.

Latest