Connect with us

Kerala

വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. മാനന്തവാടി കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്.

കോതാമ്പറ്റ കോളനി സ്വദേശിയുടെ പശുക്കിടാവിനെ കൊന്നത് കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശവാസിയായ രജനിയുടെ ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ച് കൊന്നത്. പശുവിന്റെ കഴുത്തിനാണ് മുറിവേറ്റിരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മേയാന്‍ വിട്ട കിടാവിനെയാണ് കടുവ കൊന്നത്.

 

Latest