Connect with us

Kerala

പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി

റവന്യൂ മന്ത്രി കെ രാജന്‍, പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്

Published

|

Last Updated

തൃശൂര്‍ |  കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ രാജന്‍, പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂ വകുപ്പിലാണ് നിയമനം.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി എം കോം ബിരുദധാരിയാണ്.

പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരുന്നു.ഇതിന്റെ ഉത്തരവും മന്ത്രി ഇന്നു കുടുംബത്തിനു കൈമാറി. കുടുംബത്തിന് സൈനികക്ഷേമനിധിയില്‍നിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മൂന്നു ലക്ഷം രൂപയുമാണ് നല്‍കുന്നത്.

 

Latest