Connect with us

പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റംഗ്ദള്‍ റാലി; ആലപ്പുഴ കനത്ത സുരക്ഷയില്‍

സുരക്ഷക്കായി എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് ഗുപ്തയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ പോലീസുകാര്‍

Published

|

Last Updated

ആലപ്പുഴ |  വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ്ദളിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ ഇന്ന് റാലി നടക്കും. ബജ്‌റംഗ്ദള്‍ ഇരുചക്ര വാഹ റാലിയും പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവുമാണ് നടത്തുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴക്ക് പുറമെ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് ഗുപ്തയുടെ നേതൃത്വത്തിലാണ് സുരക്ഷ.

രാവിലെ പത്തിനാണ് ബജ്‌റംഗ്ദളിന്റെ ഇരുചക്ര വാഹനറാലി. വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലി. ഇരു പ്രകടനവും കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഒരേ സമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് രണ്ട് സമയം നിര്‍ദ്ദേശിക്കുകയായിരുന്നു.

 

 

Latest