Connect with us

Kerala

വര്‍ക്കലയില്‍ മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരുക്ക്

ഇവര്‍ പോലീസ് വാഹനവും ആക്രമിച്ചു.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ എസ് ഐ അടക്കം ഒമ്പത് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒരു സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പോലീസിനെ കണ്ടയുടനെ തന്നെ ആക്രമണം തുടങ്ങി.

മൂന്ന് പേരെ പോലീസ് പിടികൂടി. ഇവര്‍ പോലീസ് വാഹനവും ആക്രമിച്ചു. എസ് ഐയുടെ കൈക്ക് സാരമായി പരുക്കേറ്റു.

Latest