Connect with us

Poem

ദുഃഖത്തിന്റെ കവിത; സന്തോഷത്തിന്റെയും

ദുഃഖത്തിന്റെ കവിത; സന്തോഷത്തിന്റെയും

Published

|

Last Updated

1

ഇന്ന് ദുഃഖത്തെ കണ്ടു.
എങ്ങോട്ടോ പോവുകയാണ്.
മ്ലാനവദനം
അല്ലെങ്കിലും
അവൻ
അങ്ങനെത്തന്നെയാണല്ലോ….
ഓർത്തപ്പോൾ
എനിക്കും ദുഃഖം വന്നു.
ആരുമറിയാതിരിക്കാൻ
ഞാൻ
മാസ്കിട്ടു.

2

സന്തോഷം
മരച്ചില്ലകളിലൂടെ
ചാടിച്ചാടിക്കളിക്കുന്നു.
കനികൾ
ചറപറാ വീഴുന്നു.
ഞാനെല്ലാം
വാരിവാരി കുട്ടയിലിട്ടു.
എത്രയായിട്ടും
കുട്ട
നിറഞ്ഞതേയില്ല!

---- facebook comment plugin here -----

Latest