Kerala
പോക്സോ കേസ്: പ്രതിക്ക് 29 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും
ശിക്ഷിക്കപ്പെട്ടത് കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണാറച്ചാലില്‍ വീട്ടില്‍ എന്‍ സനോജ് (41).
പത്തനംതിട്ട | ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. കോഴിക്കോട് നരിക്കുനി മണ്ണാറച്ചാലില്‍ വീട്ടില്‍ എന്‍ സനോജ് (41)നെയാണ് പോക്സോ കോടതി ജഡ്ജി ടി മഞ്ജിത് ശിക്ഷിച്ചത്.
പെണ്‍കുട്ടിയെ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2025 ജൂണ്‍ 27, 30 തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം.
കോയിപ്പുറം എസ് എച്ച് ഒ. പി എം ലിബി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി വിധി. അതിജീവിതക്കായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എസ് ഐ. ഹസീന സഹായിയായി പ്രവര്‍ത്തിച്ചു.
Content Highlights:
A POCSO court sentenced the accused to 29 years of rigorous imprisonment in a child abuse case. The court also imposed a fine of Rs 1.16 lakh on the convict. The verdict reflects strong legal deterrence against offenses involving minors.





