Connect with us

Kozhikode

പി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണം: എസ് വൈ എസ്

പ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്. കൊലപാതകികളെ ഈ രീതിയില്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണോ മുസ്ലിം ലീഗ്?

Published

|

Last Updated

കോഴിക്കോട് | കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരെ കൊലചെയ്ത വിഷയത്തില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന ക്രൂരമാണെന്ന് എസ് വൈ എസ് സെക്രട്ടേറിയറ്റ്. ലീഗ് ഇതിനോട് യോജിക്കുന്നുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്. കൊലപാതകികളെ ഈ രീതിയില്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണോ മുസ്ലിം ലീഗ്? കേരളത്തിന്റെ സാമൂഹിക ഘടനയെ ശിഥിലമാക്കും വിധം, കൊലയാളികള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന ഈ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഇപ്പോഴും പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്ത ലീഗ് സമീപനം കേരളത്തിലെ അക്രമ രാഷ്ട്രീയ ചരിത്രത്തില്‍ തീരാകളങ്കമായി നിലനില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

പ്രസിഡന്റ് ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പവന്നൂര്‍ സംബന്ധിച്ചു.

 

Latest