Kerala
എസ് ഐ ആര്‍ നടപ്പാക്കിയ ഇടങ്ങളിലെല്ലാം ജനാധിപത്യം അട്ടിമറിക്കപ്പെട്ടു: പിണറായി വിജയന്‍
സി പി എം നേതാക്കളെ ജന്തര്‍മന്തറില്‍ കസ്റ്റഡിയില്‍ എടുത്തു
ന്യൂഡല്‍ഹി | എസ് ഐ ആര്‍ എവിടെയൊക്കെ നടപ്പാക്കിയോ അവിടെയെല്ലാം സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
രാജ്യത്ത് 13 കോടി ജനങ്ങള്‍ വോട്ടവകാശമില്ലാത്തവരായി മാറി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ജനാധിപത്യത്തോടു ബഹുമാനമില്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരമാണ് നടക്കുന്നത്.
ഡല്‍ഹിയല്‍ ഇന്ന് സി ജെ പി നടത്തുന്ന പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്കു മാര്‍ച്ച് ചെയ്യുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, വൃന്ദകാരാട്ട്, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളാണ് ജന്തര്‍ മന്ദറിലേക്കു നീങ്ങിയത്. സി പി എം നേതാക്കളെ കേരളാ ഹൗസില്‍ നിന്നു നീങ്ങിയ ഉടനെ കസ്റ്റഡിയില്‍ എടുത്തു.
Content Highlights:
Senior CPM leaders including Pinarayi Vijayan and M A Baby were detained by police in Delhi after marching from Kerala House to support the CJP protest. Pinarayi Vijayan stated that electoral rights have been undermined wherever SIR was implemented. The leaders were taken into custody shortly after starting their march to Jantar Mantar.

