National
യൂട്യൂബർ ധ്രുവ് രാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു
വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന എസ് ഐ ആർ വിരുദ്ധ പ്രതിഷേധ പ്രകടനത്തിൽ ധ്രുവ് രാഠി പങ്കെടുത്തിരുന്നു.
ന്യൂഡൽഹി | പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയെ (Dhruv Rathee) ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിൽ വെച്ച് രാവിലെ 8 മണിക്കാണ് പോലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിനുള്ള കൃത്യമായ കാരണവും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന എസ് ഐ ആർ വിരുദ്ധ പ്രതിഷേധ പ്രകടനത്തിൽ ധ്രുവ് രാഠി പങ്കെടുത്തിരുന്നു. ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധ പരിപാടിക്ക് തൊട്ടുമുമ്പാണ് പോലീസിന്റെ ഈ നീക്കം. വെള്ളിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ധ്രുവ് രാഠി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അദ്ദേഹം, ജന്തർമന്തറിൽ എത്തി പ്രതിഷേധത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്, കൂടുതൽ അപ്ഡേറ്റുകൾ ഉടൻ തന്നെ ലഭ്യമാകും.
Content Highlights
Popular YouTuber Dhruv Rathee was detained by police in Gurugram at 8 AM. The exact reason for his detention remains unclear. The police action comes ahead of the CJP protest at Jantar Mantar in Delhi.


