Connect with us

doctor strike

പി ജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

ഇന്ന് മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുകള്‍ നല്‍കിയെന്ന് പി ജി ഡോക്ടര്‍മാരുടെ സംഘടനയായ കെ എം പി ജി എ അറിയിച്ചു. തങ്ങള്‍ ഇന്ന് മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്‌റ്റൈപ്പന്‍ഡ് വര്‍ധന, അലവന്‍സുകള്‍ എന്നിവ വേഗത്തില്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട് ഉറപ്പുകള്‍ ലഭിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, കെ എം പി ജി എയുടെ പ്രസിഡന്റ് അജിത്രയെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.