Connect with us

ncp- shiv sena

ബി ജെ പി രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന് പവാര്‍ 25 വര്‍ഷം മുമ്പേ പറഞ്ഞു; തങ്ങള്‍ തിരിച്ചറിഞ്ഞത് രണ്ട് വര്‍ഷം മുമ്പെന്ന് ശിവസേന എം പി

1996 ല്‍ ബി ജെ പി രാജ്യത്തെ പിറകോട്ടടിക്കുകയാണെന്ന് പവാര്‍ പറഞ്ഞു. ഇന്നാണ് ഞങ്ങളത് തിരിച്ചറിയുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

Published

|

Last Updated

മുംബൈ | രാജ്യത്ത് ഐക്യ വേണ്ട എന്നതാണ് ബി ജെ പി നിലപാട് എന്ന് ശരദ് പവാര്‍ 25 വര്‍ഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് ശിവസേന എം പിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവത്ത്. എന്നാല്‍ തങ്ങളിത് തിരിച്ചറിഞ്ഞത് വെറും രണ്ട് വര്‍ഷം മുമ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഐക്യമുണ്ടാവുന്നതിന് ബി ജെ പിക്ക് താത്പര്യമില്ലെന്ന് 1992 ല്‍ എന്‍ സി പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ അത് തിരിച്ചറിഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. അന്നുമുതല്‍ അദ്ദേഹം ബി ജെ പി രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1996 ല്‍ ബി ജെ പി രാജ്യത്തെ പിറകോട്ടടിക്കുകയാണെന്ന് പവാര്‍ പറഞ്ഞു. ഇന്നാണ് ഞങ്ങളത് തിരിച്ചറിയുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പവാര്‍ വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ പ്രസംഗങ്ങളടങ്ങിയ സമാഹാരം പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

Latest