Connect with us

Kerala

പനവേല്‍-കന്യാകുമാരി ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ദേശീയപാതയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ചര്‍ച്ചയായി.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. പനവേല്‍-കന്യാകുമാരി ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. സ്ഥലമേറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പിണറായി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

ദേശീയപാതയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ചര്‍ച്ചയായി. ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും ദേശീയപാത നിര്‍മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം.

 

---- facebook comment plugin here -----

Latest