Connect with us

Kerala

പത്മജയെ ബി ജെ പിയിലെത്തിച്ചത് വിരമിച്ച ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍, പിന്നില്‍ പിണറായി; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ലോക്‌നാഥ് ബെഹ്‌റയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ചു കണ്ടെത്താനായിരുന്നു സതീശന്റെ മറുപടി.

Published

|

Last Updated

തിരുവനന്തപുരം | പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്മജയെ ബി ജെ പിയിലെത്തിച്ചത് വിരമിച്ച ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനു പിന്നിലെന്നും സതീശന്‍ പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ചു കണ്ടെത്താനായിരുന്നു സതീശന്റെ മറുപടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറില്‍ നിന്നാണ് പത്മജ ബി ജെ പി അംഗത്വമെടുത്തത്. താന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്നും നിരവധി തവണ ഹൈക്കമാന്‍ഡില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബി ജെ പിയിലെത്തിയതിനു പിന്നാലെ പത്മജ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനം തന്നെ ആകര്‍ഷിച്ചെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.