Connect with us

Kerala

മഠത്തിലെ മറ്റ് അംഗങ്ങള്‍ ആക്രമിക്കുന്നു; പോലീസില്‍ പരാതിയുമായി ലൂസി കളപ്പുര

ഈ മാസം ആറിന് മഠത്തില്‍ വച്ച് മറ്റ് അംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ചാണ് സിസ്റ്റര്‍ ലൂസി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്

Published

|

Last Updated

മാനന്തവാടി | കാരക്കമല എഫ്‌സിസി മഠത്തില്‍ സത്യാഗ്രഹ സമരം നടത്തുന്ന തനിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന് കാണിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര പോലീസില്‍ പരാതി നല്‍കി. മഠത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ലൂസി കളപ്പുരയില്‍ നിന്നും മൊഴിയെടുത്തു

കാരക്കാമല എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ച് രണ്ടാഴ്ചയായി ലൂസി കളപ്പുര സമരത്തിലാണ്. ഈ മാസം ആറിന് മഠത്തില്‍ വച്ച് മറ്റ് അംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ചാണ് സിസ്റ്റര്‍ ലൂസി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ തുടരുകയാണ്. ഭക്ഷണം ഉള്‍പ്പെടെ നിഷേധിക്കുകയാണെന്നും പരാതിയിലുണ്ട്.

Latest