Connect with us

Kerala

ലഹരിക്കെതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുത് : ഓര്‍ത്തഡോക്‌സ് സഭ

സര്‍ക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് ജനങ്ങള്‍ക്ക് നന്‍മ ചെയ്യാനാണ്. ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല.

Published

|

Last Updated

കോട്ടയം  | വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ബജറ്റ് നിര്‍ദേശം ലഹരിക്കെതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കലാണ് എന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് .ലഹരിക്ക് വീര്യം കുറഞ്ഞത്, കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ ലഹരിയും വിഷമാണ്. ചെറിയ ലഹരി മിഠായികളില്‍ നിന്നാണ് നമ്മുടെ പല കുട്ടികളും മാരക മയക്കുമരുന്നുകളുടെ പിടിയിലാകുന്നത്. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാല്‍ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണ്. ജനം മൃഗീയഭൂരിപക്ഷം നല്‍കി ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് ജനങ്ങള്‍ക്ക് നന്‍മ ചെയ്യാനാണ്. ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. ഏത് സര്‍ക്കാര്‍ വന്നാലും സഭയ്ക്ക് ഈ വിഷയത്തില്‍ ഒരു നിലപാട് മാത്രമാണുള്ളത്. ആ നിലപാട് ലഹരിക്കെതിരാണ്.

സ്ത്രീകളുടെ സൗജന്യ യാത്ര, വയോജന വകുപ്പ് തുടങ്ങിയ മാതൃകാപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും ജനക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്ന് കരുതാം. ഇത്തരം വിഷയങ്ങളില്‍ വി.എം സുധീരനടക്കം സര്‍ക്കാരിന് മുന്നില്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണ് എന്നദ്ദേഹം പറഞ്ഞു .

Content Highlights: The Orthodox Church has called for an uncompromising fight against drug abuse in society. Church leaders emphasized that there should be no dilutions or compromises in anti-narcotic efforts. They urged both authorities and families to work together to protect the youth from addiction.

 

Latest