Connect with us

National

ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണ വിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റില്‍ സൈന്യം തകര്‍ത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സേന ലക്ഷ്യം നിറവേറ്റി. ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഭീകരവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റില്‍ സൈന്യം തകര്‍ത്തത്. ഭീകരവാദികളെ സേന തുടച്ചുനീക്കിയെന്നും മോദി പറഞ്ഞു. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിജയ് ഉത്സവ് ആണ്. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി വിദേശ സന്ദര്‍ശനം നടത്തിയ എംപിമാര്‍ക്ക് മോദി നന്ദി പറയുകയും ചെയ്തു. അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും.

 

 

Latest