Kerala
മിനിലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
. ടാങ്കര്‍ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി വിനായക്(21)നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവല്ല | എം സി റോഡിലെ കുറ്റൂരില്‍ മിനിലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മിനിലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി അര്‍ജുന്‍(22) ആണ് മരിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുറ്റൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ആയിരുന്നു അപകടം.
തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വാഴക്കുലകള്‍ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പാല്‍ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ട മിനി ലോറി ഡ്രൈവറുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തി ഒന്നരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ നാലരയോടെ ക്യാബിന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടാങ്കര്‍ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി വിനായക്(21)നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൈകള്‍ക്കുമാണ് പരുക്കേറ്റത്. ഇയാളുടെനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.







