Connect with us

National

ലോക്‌സഭയില്‍ പ്രതിഷേധിച്ചവരിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭയില്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസുരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോക്‌സഭയില്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സര്‍വകലാശാലയിലാണ് ഡി മനോരഞ്ജന്‍ പഠിച്ചതെന്നാണ് വിവരം. മൈസുരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് സാഗര്‍ ശര്‍മയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ഫോറന്‍സിക് സംഘം പാര്‍ലമെന്റ് വളപ്പില്‍ തെളിവ് ശേഖരിക്കുകയാണ്. സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ അംഗങ്ങള്‍ അറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പറഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.