Connect with us

Sandalwood caught

കൊച്ചിയില്‍ വാടക വീട്ടില്‍ നിന്നും നൂറ് കിലോ ചന്ദനം പിടികൂടി

ദമ്പതികളടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

എറണാകുളം|  കൊച്ചി പനമ്പള്ളി നഗറിലെ വാടക വീട്ടില്‍ നിന്ന് നൂറ് കിലോ ചന്ദനം പിടികൂടി. മുവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ താമസിച്ച വാടക വീട്ടില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. ദമ്പതികളടക്കം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. നാല് ഇടുക്കി സ്വദേശികളും ഒരു താരമശ്ശേരി സ്വദേശിയുമാണ് പിടിയിലായത്. പിടികൂടിയ ചന്ദനത്തിന് 20 ലക്ഷം രൂപയോളം വില വരുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വില്‍പ്പനക്കായി വെട്ടിപാകമാക്കിയ നിലയിലായിരുന്നു ചന്ദന തടികള്‍. ഇടുക്കയിലെ സ്വകാര്യ തോട്ടത്തില്‍ നിന്നാണ് ചന്ദന തടികള്‍ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ ചന്ദനം കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

Latest