Connect with us

OMICRON

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍

ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 37 വയസ്സുള്ളയാള്‍ക്കും അമേരിക്കയില്‍ നിന്നെത്തിയ 36 വയസ്സുള്ളയാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.

ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. രാജ്യത്ത് ഇതുവരെ 23 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest