Saudi Arabia
എണ്ണ വിലയും ഡോളറും ദുര്‍ബലമായി, സ്വര്‍ണ വിലയില്‍ വര്‍ധന
യു എസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയര്‍ന്ന് 4,221.80 ഡോളറില്‍.
റിയാദ് | രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് തിരിച്ചുകയറി സ്വര്‍ണ വില. എണ്ണവിലയും ഡോളറും ദുര്‍ബലമായതോടെ സ്വര്‍ണ വില വര്‍ധിച്ചു. യു എസ് പണപ്പെരുപ്പ ഡാറ്റയില്‍ ഡിസംബറിലെ ഡെലിവറിയുടെ യു എസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയര്‍ന്ന് 4,221.80 ഡോളറിലെത്തി.
ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നയപരമായ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ക്കായി നിക്ഷേപകര്‍ ഈ ആഴ്ചയിലെ നിര്‍ണായകമായ യു എസ് പണപ്പെരുപ്പ കണക്കുകള്‍ കാത്തിരിക്കുന്നതിനിടെ, ഡോളറിലുണ്ടായ ഇടിവും ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലുണ്ടായ താത്ക്കാലിക അയവും സാമ്പത്തിക സമ്മര്‍ദങ്ങളിലെ കുറവുമാണ് തിരിച്ചുവരവിന് കാരണമായത്.
സ്‌പോട്ട് ഗോള്‍ഡ് 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,198.19 ഡോളറിലും ഡിസംബറില്‍ കൈമാറ്റം ചെയ്യാനുള്ള യു എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1 ശതമാനം ഉയര്‍ന്ന് 4,221.80 ഡോളറിലുമെത്തി. വില വീണ്ടും ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം മന്ദഗതിയിലായി. പ്രധാന ഉപഭോക്താവായ ചൈനയില്‍ അവധി ദിവസങ്ങള്‍ കാരണം വ്യാപാര സമയം കുറവായതിനാല്‍ വ്യാപാരവും മന്ദഗതിയിലായിരുന്നു.
എണ്ണവിലയിലെ കുറവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും യു എസ് ട്രഷറി ബോണ്ടുകളിലെ സമ്മര്‍ദവും ലഘൂകരിച്ചതോടെ, കഴിഞ്ഞാഴ്ച സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അതേസമയം, യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനിയും ഉയര്‍ത്താനുള്ള സാധ്യതയും വ്യാപാരികള്‍ തള്ളിക്കളയുന്നില്ല. ഒരാഴ്ചക്കിടെ ഒരു ശതമാനം നേട്ടമാണ് സ്വര്‍ണം രേഖപ്പെടുത്തുന്നത്. ഡോളറിന്റെ കരുത്തും യു എസ് ട്രഷറി ബോണ്ട് വരുമാനത്തിലെ (Yields) വര്‍ധനയുമായിരുന്നു സ്വര്‍ണവില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്താന്‍ കാരണമായത്.
എണ്ണ വിലയും ദീര്‍ഘകാല ട്രഷറി ബോണ്ട് വരുമാനവും സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് താഴേക്ക് നീങ്ങുന്നതിനാല്‍ സ്വര്‍ണത്തിന് ഇന്ന് അല്‍പം ആശ്വാസം ലഭിക്കുന്നുണ്ടെന്ന് ബൈബിറ്റ് ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് ഹാന്‍ ടാന്‍ പറഞ്ഞു.
Content Highlights:
Global crude oil prices and the US dollar experienced a notable decline in international markets. Concurrently, safe-haven demand drove gold prices significantly higher. Investors continue to monitor currency fluctuations and commodity trends closely amid shifting economic conditions.





