Kerala
കോഴിക്കോട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
താമരശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് തടഞ്ഞത്.
കോഴിക്കോട്| അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. താമരശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് തടഞ്ഞത്. കൂടാതെ സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും പരിസരവാസിയേയും തടഞ്ഞു.
മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥ സൗമ ഹമീദിന്റെ കാറാണ് തടഞ്ഞത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മജീദ് താമരശേരിയെയാണ് തടഞ്ഞത്.
പൊലീസ് സ്ഥലത്തെത്തിയതോടെ ജീവനക്കാര്‍ പിന്‍മാറി.
---- facebook comment plugin here -----