Connect with us

Kerala

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റ്മുട്ടി

ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജി മര്‍ദിച്ചെന്നാണ് പരാതി

Published

|

Last Updated

തിരുവനന്തപുരം |  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി .മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജി മര്‍ദിച്ചെന്നാണ് പരാതി. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കൂടിയാണ് ശ്യാംഗോപാല്‍.

ഔദ്യോഗികാവശ്യത്തിനായി മന്ത്രി റോഷി അഗസ്റ്റിനെയും പ്രൈവറ്റ് സെക്രട്ടറിയേയും കാണാനാണ് ചീഫ് എന്‍ജിനിയറായ ശ്യാംഗോപാല്‍ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയത്. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നാണു പരാതി.ഇതു ചോദ്യംചെയ്തതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉന്തും തള്ളിനുമിടയില്‍ കൈക്കു പരുക്കേല്‍ക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടുകയും ചെയ്തതായി പരാതിയില്‍ ശ്യാംഗോപാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest